ന്യൂഡൽഹി : വിമാനം പുല്ലിലിറക്കിയ സംഭവത്തിൽ രണ്ടു പൈലറ്റുമാർക്ക് സസ്പെൻഷൻ. കഴിഞ്ഞ നവംബർ 11 നാണ് നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ എയർ വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ചയാണ് മൂടൽമഞ്ഞിൽ തടസ്സപ്പെട്ടത്. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയ്ക്കു പുറത്തുള്ള പുൽമേട്ടിൽ ഇറക്കുകയായിരുന്നു ഇവർ. രണ്ട് പൈലറ്റുമാരും തെറ്റ് അംഗീകരിച്ചതായും പൈലറ്റിന് ആറ് മാസത്തേക്കും കോ-പൈലറ്റിന് മൂന്ന് മാസത്തേക്കുമാണ് സസ്‌പെൻഷനെന്നും ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
വിമാനമിറക്കിയത് റൺവേയ്ക്കു പുറത്തുള്ള പുല്ലിലാണെന്ന് മനസ്സിലാക്കിയ പൈലറ്റ് വീണ്ടും പറന്നുയർന്നു. യാത്രക്കാർ സുരക്ഷിതരായിരുന്നു. പൈലറ്റുമാർക്ക് 50 അടി ഉയരത്തിൽ കാഴ്ച തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ ലാൻഡിങ് ഒഴിവാക്കേണ്ടതാണ്. അതിനു പകരം നിലത്തിറങ്ങിയത് ഇതു സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്.
Post Your Comments