ചൈനയിലെ ഒരു അറവുശാലയില്‍ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍ മുന്‍ കാലുകളില്‍ മുട്ടുകുത്തി നിന്ന് കരയുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാന്റൂയിലുള്ള കശാപ്പ് ശാലയിലാണ് സംഭവം നടന്നത്.മരണം എല്ലാവര്ക്കും ഒരു പോലെ തന്നെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. മൃഗങ്ങളായാലും മനുഷ്യരായാലും മരണത്തിന് മുന്നില്‍ സമന്മാരാണ്.ഇത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം വൈറലായിക്കൊണ്ടിരിക്കുന്നത്.
അറവുശാലയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതു മുതല്‍ പശു നടക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. വളരെ പണിപ്പെട്ടാണ് പശുവിന്റെ ഉടമ അതിനെ ട്രക്കില്‍ കയറ്റിവിട്ടത്. പശുവിന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രാദേശിക വാര്‍ത്താ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പശു ഗര്‍ഭിണിയാണെന്നും അതാകാം ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചതെന്നുമാണ് നിഗമനം. അറവുശാലയുടെ മുന്നിലെത്തിയിട്ടും പശു നിസ്സഹകരണം തുടര്‍ന്നു. കശാപ്പുകാരന് വലിച്ചിഴച്ചാണ് പശുവിനെ ട്രക്കില്‍ നിന്നും പുറത്തിറക്കിയത്. അപ്പോഴും കശാപ്പുകാരന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് പശു കണ്ണീര് വാര്‍ക്കുന്നുണ്ടായിരുന്നു.
കശാപ്പുശാലയിലുണ്ടായിരുന്ന ജീവനക്കാരനാണ് പശുവിന്റെ ദാരുണമായ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പെട്ടെന്നു തന്നെ ദൃശ്യങ്ങള്‍ വ്യാപകമായി ജനശ്രദ്ധ നേടി. ചൈനയിലെ മൃഗസ്നേഹികള്‍ ഉടന്‍തന്നെ പശുവിന്റെ രക്ഷയ്ക്കെത്തി. സുമനസ്സിന്റെ ഉടമകള്‍ പശുവിനെ കശാപ്പുശാലയില്‍ നിന്നും മോചിപ്പിക്കാനായി 24,950 യുവാന്‍ ( 2.5 ലക്ഷം രൂപ) സമാഹരിച്ചു. പശുവിനെ എല്ലാവരും ചേര്‍ന്ന് കശാപ്പുശാലയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
പശു ഗര്‍ഭിണിയായത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിഷമം പശുവിന് കൂടുതല്‍ ഉണ്ടായത് എന്നാണ് ആളുകള്‍ പറയുന്നത്. അറവു ശാലയില്‍ എത്തിയിട്ടും മുന്നോട്ട് നീങ്ങുന്നതിന് പശു തയ്യാറായിരുന്നില്ല. ജീവിക്കാനുള്ള പശുവിന്റെ ആഗ്രഹത്തെയാണ് ഇതിലൂടെ പുറത്തേക്ക് വന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ട ഒരു കൂട്ടം ആളുകള്‍ പറയുന്നത്.
Post Your Comments