Latest NewsKeralaNews

പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ പേര്‍ 4 അറസ്റ്റില്‍

ആലപ്പുഴ: പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ 4 പേര്‍ അറസ്റ്റില്‍. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നീ സിഐടിയുഎ പ്രവര്‍ത്തകരാണ് പിടിയിലായത്.

സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ് പറഞ്ഞു കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കല്‍ ലെവിറ്റ് കുമരകത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കളക്ടര്‍ മൈക്കല്‍ ലെവിറ്റ് കണ്ട് ക്ഷമ ചോദിച്ചതിനുശേഷമാണ് ലെവിറ്റിന്റെ പ്രതികരണം.

കുമരകം കാണുന്നതിനെത്തിയ മൈക്കല്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ വച്ചാണ് ചില സമരാനുകൂലികള്‍ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികള്‍ നിലപാടെടുത്തു.തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ കായലിന് നടുവില്‍ കുടുങ്ങി. വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന പറഞ്ഞിട്ടാണ് സമരാനുകൂലികള്‍ ബോട്ടുകള്‍ തടഞ്ഞത്.

2013 ലെ രസതന്ത്രശാസ്ത്രത്തില്‍ നോബല്‍ പ്രൈസ് കിട്ടിയ വ്യക്തിയായ മൈക്കില്‍ ലെവിറ്റിനെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button