മൈസൂരു: ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് മൈസൂരു സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സംഭവം. സ്വതന്ത്ര കാശ്മീരെന്ന ആവശ്യം ഉയർത്തുന്ന പോസ്റ്ററുകളാണ് പ്രതിഷേധ പ്രകടനത്തിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി അധികൃതർ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പോസ്റ്റർ കണ്ടെത്തിയ ഉടൻ തന്നെ ബന്ധപ്പെട്ട വിദ്യർത്ഥികൾക്കും സംഘടനയ്ക്കും സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്നും സർവകലാശാല വ്യക്തമാക്കി. പൊലീസിൽ ഇക്കാര്യം കാണിച്ച് പരാതിയും നൽകിയതായി സർവകലാശാല രജിസ്റ്റാർ പ്രൊഫ. ആർ. ശിവപ്പ അറിയിച്ചു.
Post Your Comments