Latest NewsNews

കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം ; പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് ഡിജിപി

തിരുവനന്തപുരം : കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം. പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു . നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്നാട് ഡിജിപി. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് എഎസ്ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയത്. കന്യാകുമാരി സ്വദേശികളായ തൗഫീക് (27), അബ്ദുള്‍ ഷമീം (29) എന്നിവരെയാണ് സംശയിക്കുന്നത്.

Read Also : കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്നത് കന്യാകുമാരി സ്വദേശികള്‍

ഇവരുള്‍പ്പെട്ട സംഘം അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി. എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി. പ്രതികള്‍ കേരളത്തിലേക്കു കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവയ്പുണ്ടായത്. അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു വില്‍സണ്‍. റോഡിലൂടെ നടന്നുവന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാല് തവണ വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button