ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന വിധി, ഇന്ന് രൂപീകരിച്ച വിശാല ബഞ്ചില്‍ മുമ്പ് വിധി പുറപ്പെടുവിച്ച ആരും ഇല്ല. ശബരിമല പുനഃ പരിശോധനാ ഹര്‍ജികള്‍ ഈ മാസം 13 മുതല്‍ പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര് ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര് ഗവായ് എന്നിവരാണ് അംഗങ്ങള്‍.
read also : ശബരിമല കേസ് : വിശാലബെഞ്ച് രൂപീകരിച്ചു
യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വിശാലമായി ഭരണഘടനാ ബെഞ്ചായിരിക്കും. ജനുവരി 13 തിങ്കാളാഴ്ച്ചയാകും സുപ്രീംകോടതി വാദം കേള്‍ക്കുക. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. മതപരമായ ആചാരങ്ങളുടെ അനിവാര്യത, ഭരണഘടനാ ധാര്‍മ്മികത തുടങ്ങിയ വിശാലമായ വിഷയങ്ങള്‍ വിശാല ബെഞ്ച് പരിശോധിക്കുന്നത് വരെ 2018 ലെ ശബരിമല വിധി പരിശോധിക്കാനുള്ള തീരുമാനം കോടതി മാറ്റിവച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഒമ്പതംഗ ബെഞ്ചിലേക്ക് കേസ് എത്തുന്നത്.
നിരവധി നിര്‍ണായക കേസുകളാണ് ഇനിയങ്ങോട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി, പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി, ശബരിമല പുനപരിശോധനാ ഹര്‍ജി, ബിസിസിഐയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
Post Your Comments