Latest NewsNewsIndia

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍. ജഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തുനിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പ്രോ വി സി ചിന്താമണി മഹാപാത്ര പറഞ്ഞു. സര്‍വ്വകലാശാല വിസിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെയാണ് പ്രോ വി സിയുടെ പ്രതികരണം.

Read Also : ജെഎന്‍യു സംഘര്‍ഷത്തിന്റെ മറവില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കം, ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്ററുമായി സമരക്കാർ

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ വിസിക്ക് ഗുരുതര വീഴ്ച്ചപ്പറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു. സര്‍വകലാശാലയില്‍ നടന്ന മുഖം മൂടി ആക്രമണത്തിന് ഗൂഢാലോചന നടന്ന വാട്‌സ് അപ്പ് ഗ്രൂപ്പില്‍ ചീഫ് പ്രോക്ടര്‍ അംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പുറമേ ജെ എന്‍ യുവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആക്രമം തടയുന്ന കാര്യത്തില്‍ വിസി ഡോ ജഗദീഷ് കുമാറില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടായില്ല. ഈക്കാര്യത്തില്‍ വി സി പരാജയപ്പെട്ടു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button