കൊച്ചി: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വസിക്കാം.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപ കുറഞ്ഞു. ഗ്രാമിന് 3,735 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 29,880 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ മുപ്പതിനായിരം കടന്നിരുന്നു സ്വര്‍ണ വില. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നലത്തെ നിരക്ക്.പവന് 520 രൂപയാണ് ഇന്നലെ മാത്രം കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപയും പവന് കൂടി.
ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,562.87 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.ബാഗ്ദാദില്‍ യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. മുന്‍പ് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. എന്നാല്‍, വില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായിരുന്നു.2019 ജനുവരി മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ 5,920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments