KeralaLatest NewsNews

പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്;പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ സിഐഒ

തിരുവനന്തപുരം: പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്,24 മണിക്കൂര്‍ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയില്‍ സര്‍ക്കാര്‍ അസെന്‍ഡ് നിക്ഷേപ സംഗമം നടത്തുന്നത്. ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളര്‍ത്തുന്ന നടപടിയുമാണ് ഇതെന്നാണ് നിസാന്‍ സിഐഒ ടോണി തോമസ് വിശദമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് ടോണി തോമസിന്റെ പരിഹാസം.

പങ്കെടുക്കുന്ന നിക്ഷേപകര്‍ ഭക്ഷണപ്പൊതി കയ്യില്‍ വച്ച് അറബിക്കടല്‍ നീന്തി വരുമേയെന്നും ടോണി തോമസ് ചോദിക്കുന്നു.9,10 തിയതികളിലാണ് കൊച്ചിയില്‍ നിക്ഷേപക സംഗമം. അതിന്റെ പിറ്റേന്നാണ് മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്‌ളൈറ്റിനും നിയന്ത്രമുണ്ട്. സംഗമത്തിന് എത്തുന്നവര്‍ ഇവിടെ ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളില്ലേക്ക് പോകട്ടെ എന്നാവും മീറ്റിന്റെ ഉദ്ദേശംമെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം. ഒടുവില്‍ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി. ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍. ഓപ്പറേഷന്‍, ഡോക്ടര്‍മാര്‍…

അഴകിയ രാവണന്‍ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അനശ്വരനാക്കിയ അംബുജാക്ഷന്‍ പറഞ്ഞ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥയുടെ ക്ലൈമാക്‌സ് രംഗമാണ്.

എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ കേരളത്തിലെ കാര്യം. ജനുവരി ഒന്‍പത്തിനും പത്തിനും കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍സ് മീറ്റ് (അസെന്റ് 2020) നടക്കുകയാണ്. ജനുവരി എട്ടിനാകട്ടെ കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം തടസ്സപ്പെടുത്തി ഹര്‍ത്താല്‍ മാതിരി ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക്. ജനുവരി പതിനൊന്നിനാകട്ടെ മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍ മഹോത്സവം. കൂടാതെ മഴയില്ലാത്തപ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളം ഇപ്പോള്‍ വെയിലുള്ളപ്പോഴും പ്രവര്‍ത്തിക്കുന്നില്ലത്രേ.

അപ്പോള്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍സ് ഭക്ഷണപൊതി കൈയില്‍ വച്ച്, അറബികടല്‍ നീന്തിവന്നു, ഇവിടെ ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളില്ലേക്ക് പോകട്ടെ എന്നാവും മീറ്റിന്റെ ഉദ്ദേശം.

അവിടെ ഇന്‍വെസ്റ്റര്‍ മീറ്റ്, ഇവിടെ ഇന്‍വെസ്റ്റര്‍ പാരാലിസിസ്.. ഇന്‍വെസ്റ്റര്‍ പാരാലിസിസ്, ഇന്‍വെസ്റ്റര്‍ മീറ്റ്.. മീറ്റ്, പാരാലിസിസ്..

https://www.facebook.com/photo.php?fbid=10158024712569873&set=a.10150221010934873&type=3

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button