Latest NewsIndia

നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാതെ ശിക്ഷ നടപ്പാക്കും

ജയില്‍ നിയമ പ്രകാരം തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് കുറ്റവാളിയുടെ അവസാന ആഗ്രഹം ചോദിക്കേണ്ട ആവശ്യമില്ലെന്നും തിഹാര്‍ ജയില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു .

ന്യൂഡല്‍ഹി : വിധി നടപ്പാക്കും മുമ്പ് നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെ ഒരുമിച്ച്‌ തൂക്കിലേറ്റുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ അവസാന ആഗ്രഹം ജയില്‍ അധികൃതര്‍ ചോദിക്കുന്നത് പല ചിത്രങ്ങളിലുമുണ്ടെന്നും , എന്നാല്‍ ജയില്‍ നിയമ പ്രകാരം തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് കുറ്റവാളിയുടെ അവസാന ആഗ്രഹം ചോദിക്കേണ്ട ആവശ്യമില്ലെന്നും തിഹാര്‍ ജയില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു .

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ തന്റെ അവസാന ആഗ്രഹം എന്ന നിലയ്ക്ക് ശിക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ , അത് നിറവേറ്റാന്‍ കഴിയില്ല കാരണം തൂക്കിക്കൊല്ലല്‍ ഒരു ജുഡീഷ്യല്‍ ഉത്തരവാണ്, അത് നിശ്ചിത സമയത്ത് നടപ്പാക്കണം. എന്നാല്‍ തൂക്കിലേറ്റപ്പെടുന്ന പ്രതികളെ തൂക്കിക്കൊല്ലുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ ഇഷ്ടം എഴുതാന്‍ അനുവാദമുണ്ട്- അജയ് കശ്യപ് പറഞ്ഞു . അതേസമയം നിര്‍ഭയക്കേസിലെ പ്രതികളെ ഈ മാസം 22 ന് 7 മണിക്ക് തൂക്കിലേറ്റും . കേസിലെ നാലു പ്രതികള്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചു . കൃത്യം നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കുന്നത് .

ചികിത്സയ്ക്ക് പണമില്ല; പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ പതിനേഴുകാരിയുടെ നില അതീവ ഗുരുതരം, പ്രതി പിടിയിൽ

പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിംഗ് എന്നിവര്‍ക്കാണ് വാറന്റ് . വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു . കഴിഞ്ഞ വര്‍ഷം മെയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. അതേ സമയം ദയാഹര്‍ജിയും, തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button