ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഈ മാസം 13ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. സമാനമായ കേസിൽ സെപ്റ്റംബർ 3 ന് അറസ്റ്റിലായ ശിവകുമാറിന് 50 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്.
അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കവേ ഡി.കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് ശിവകുമാര്‍ സിദ്ധരാമയ്യയെ കണ്ട് സംസാരിച്ചത്.
സിദ്ധരാമയ്യയുടെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. അദ്ധ്യക്ഷ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി ശിവകുമാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
എന്നാല്‍ ശിവകുമാറിന് പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിക്കാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. പാര്‍ട്ടി ആരെ തെരഞ്ഞെടുത്താലും അയാളെ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് സിദ്ധരാമയ്യ തന്റെ നിലപാടായി ശിവകുമാറിനെ അറിയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
Post Your Comments