ദില്ലി: പൗരത്വ നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. പൗരത്വ നിയമവും എന്‍.ആര്‍.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ തകർക്കരുതെന്നും ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ജെ.എന്‍.യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ചേതന്‍ ഭഗത് വ്യക്തമാക്കി.
നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവായ ചേതന്‍ ഭഗത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു. എന്നാൽ രാജ്യത്താകെ നടക്കുന്ന ശക്തമായ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചേതന്‍റെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവവും രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിനെതിരായുള്ള വികാരമാണ് ഉയർത്തിയിരിക്കുന്നത്.
Time to see obvious.
Put CAA aside, officially. Major communication gaps.
Announce NRC won’t come, as execution issues, anxiety created and the chances of abuse means we are not ready for it.
Focus on upcoming budget.
It’s not worth it. Can’t let a country burn to save ego.
— Chetan Bhagat (@chetan_bhagat) January 6, 2020
Deeply, deeply concerned about the #JNUAttacks.
They are Indian students. In an Indian college.
It’s not ok to attack or make any Indian college feel unsafe.
That doesn’t change even if the college is AMU, Jamia or JNU.
We destroy our nation if we do or secretly condone this.
— Chetan Bhagat (@chetan_bhagat) January 6, 2020
Post Your Comments