ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതികരിച്ച് നടന്
നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള് ഒന്നിച്ചു നില്‍ക്കണം. നിവിന്‍ പറയുന്നു. StandWithJNU, JNUViolence തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.
വിഷയത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു. ജെഎന്‍യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് മഞ്ജു പറഞ്ഞു. ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. താനും കൂടെ നില്‍ക്കുന്നുവെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/NivinPauly/posts/2566187250117535?__xts__%5B0%5D=68.ARBkL9xCdJsQmJWEjOL6Z9BtprvB3PAE12KrHDkyvNYjTk-GssPuJav1UJ22j3_pO3puQr7tr5ahTefJrzM9NO43tRN4aVACXBz4k-bETLvHNDMtM-EA_blXnEE6oU9LfDV5eRkiEcZ91eEep_U5zCgMy1MgCoQr9mlAUBRgpueb2YxN2pgBH3OfTmnR58bkeRcFz_1qEEM_jWhS7KF8-WCb2yz4iMEd-V_GGurfrTHYeNQWw28RRhjOoP6GqbACPDd9KWyQIsFPD0PwQyO-zW908mr4lj7MkXHGWP7Tbp61fVcANU4q-Q1vlcr4GjsYv3tetngh8ztgZ_CHGmWAxQ&__tn__=-R
Post Your Comments