ന്യൂഡൽഹി•ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിലേക്ക് മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കുമായി സംസാരിച്ചു. ആവശ്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് ട്വീറ്റിൽ പറഞ്ഞു.
ജെഎൻയു അക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിക്കുകയും ആവശ്യമായ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സംയുക്ത സി.പി ലെവൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കഴിയുന്നത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. – ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ക്യാമ്പസില്‍ കടന്ന മുഖമൂടി ധരിച്ച ആയുധധാരികളായ പുരുഷന്മാർ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷേ ഘോഷിന്റെ തല അക്രമികള്‍ തല്ലിതകര്‍ത്തു. അക്രമങ്ങളില്‍ പരിക്കേറ്റ 18 പേര്‍ ഡല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലാണ്.
Post Your Comments