തിരുവനന്തപുരം: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ അക്രമണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ക്യാമ്പസുകളില്‍ അക്രമണം നടത്തുന്ന രക്ത കളികളില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും ക്യാമ്പസില്‍ നിരന്തരം ഉണ്ടകുന്ന അക്രമണങ്ങള്‍ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതാണെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്.
ആക്രണത്തില് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുറത്തു നിന്നെത്തിയ അക്രമികള്‍ക്ക് ഇവരെ തിരിച്ചറിയാനായില്ലെന്ന് വിദ്യാര്‍ത്ഥികള് പറഞ്ഞു. അതേസമയം, ഇടത് സംഘടനകളുടെ സ്വാധീനകേന്ദ്രമായ ക്യാമ്പസിലെ അക്രമം എബിവിപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് യൂണിയന്റെയും ഇടത് സംഘടനകളുടെയും ശ്രമമെന്നാണ് എബിവിപി നേതാള്‍ പറയുന്നത്.
പൊലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ജെഎന്‍യു സംഘര്‍ഷത്തിന് പിന്നാലെ ഇവിടേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. ഇതോടെ രാഷ്ട്രീയ നേതാക്കളും ആംബുലന്‍സുകളും അടക്കം സര്‍വകലാശാലയിലേക്കുള്ള പലര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. പ്രധാന ഗേറ്റിന് മുന്നില്‍ അധ്യാപകര്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇതും തടഞ്ഞു.
Post Your Comments