മുംബൈ• ജുഹുവിലെ ഫോർ സ്റ്റാർ ഹോട്ടല്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് പ്രൊഡക്ഷൻ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ സർവീസ് (എസ്എസ്) ബ്രാഞ്ച് വെള്ളിയാഴ്ച സെഡ് ആഡംബര റെസിഡൻസി ഹോട്ടലിൽ നടത്തിയ റെയ്ഡില്‍ ബോളിവുഡ് പ്രൊഡക്ഷൻ മാനേജർ രാജേഷ് കുമാർ ലാലിനെ അറസ്റ്റ് ചെയ്യുകയും രണ്ട് ഉസ്ബെക്കിസ്ഥാൻ യുവതികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 23 ന് ഇതേ ഹോട്ടലിൽ നിന്ന് മൂന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തിയിരുന്നു.
ലാലിന്റെ സഹായത്തോടെ സറീന എന്ന ഉസ്ബെക്ക് യുവതി വിദേശത്ത് നിന്ന് വേശ്യാവൃത്തി റാക്കറ്റ് നടത്തുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
വിദേശ രാജ്യങ്ങളിലെ സ്ത്രീകളെ സ്റ്റാർ ഹോട്ടലുകളിലേക്ക് എത്തിച്ചായിരുന്നു വാണിഭം. ഉപഭോക്താവില്‍ നിന്ന് 80,000 രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്.
അനാശാസ്യം തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സറീന ഉസ്ബെക്കിസ്ഥാനിലാണെന്നും പോലീസ് പറഞ്ഞു.
Post Your Comments