Latest NewsIndiaNews

ഉത്തർപ്രദേശ് നടപടികൾ തുടങ്ങി, പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ യോഗിയുടെ യുപി  

ലക്നൗ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തർപ്രദേശ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ സംസ്ഥാനം തുടങ്ങി കഴിഞ്ഞു. ആദ്യം പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളുടെ കണക്കെടുക്കാനാണ് യുപി സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. പട്ടിക തയാറാകുന്ന മുറയ്ക്ക് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകും.

അയൽരാജ്യങ്ങളിൽ നിന്നും നിരവധി പേർ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വർഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞു. ‘പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ കണക്കുകളേക്കാൾ കുറവാണ് അഫ്ഗാനിസ്ഥാനിൽ നിന്നും കുടിയേറിയവർ. ആദ്യമായാണു രാജ്യത്ത് ഇത്തരത്തിൽ പട്ടിക തയാറാക്കുന്നത്. അർഹരായവർക്കു പൗരത്വം നൽകും.’– അദ്ദേഹം വ്യക്തമാക്കി.

ലക്നൗ, ഹാപുർ, റാംപുർ, ഷാഹ്ജഹാൻപുർ, നോയിഡ, ഘാസിയാബാദ് എന്നിവിടങ്ങളിലാണു കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. പട്ടിക തയാറാക്കി യഥാർഥ കുടിയേറ്റക്കാരെ കണ്ടെത്തുമെന്നു സർക്കാർ പറഞ്ഞു. കുടിയേറ്റക്കാരായ മുസ്‌ലിംകളുടെ പട്ടികയും തായാറാക്കുന്നുണ്ട്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറും. എന്നാൽ പട്ടികയിൽ ഇടം പിടിക്കുന്ന മുസ്‌ലിംകളെ പുറത്താക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നു സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button