Latest NewsNewsIndia

ഹോട്ടലില്‍ റെയ്ഡ്: നടിമാരും മോഡലുകളും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍: ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത് മണിക്കൂറിന് 30,000 മുതല്‍ 40,000 രൂപ വരെ

മുംബൈ•മോഡലുകളും അഭിനേതാക്കളും ഉൾപ്പെടെ എട്ട് യുവതികളെ മാംസ കച്ചവടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് പെൺ പിമ്പുകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ടി.വി ഷോകളുടെ അസിസ്റ്റന്റ് ഡയറക്ടർമാരും കാസ്റ്റിംഗ് ഡയറക്ടര്‍മാരുമാണ് തങ്ങളെന്ന് പ്രതികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ അവരുടെ അവകാശവാദങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച റാക്കറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചതായി ജുഹു പോലീസ് സീനിയർ ഇൻസ്പെക്ടർ പണ്ഡാരിനാഥ് വാവൽ പറഞ്ഞു. ജുഹു ബീച്ചിൽ സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്ത ശേഷം ഒരു വ്യാജ ഇടപടുകാരനെ അവിടേക്ക് അയച്ചു. പണം നൽകുകയും റാക്കറ്റിന്റെ സ്ഥിരീകരണം നടത്തുകയും ചെയ്ത ശേഷം ഒരു പോലീസ് സംഘം ഹോട്ടലില്‍ അതിക്രമിച്ച് കയറി നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇഷിക ഘോഷ്, മഞ്ജു ശർമ്മ, ആസിഫ് ഷെയ്ഖ്, അതുൽ സിംഗ്, അജ്മൽ ഖാൻ, രവി കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ അധാർമിക കടത്ത് തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

രക്ഷപ്പെടുത്തിയ എട്ട് യുവതികളില്‍ ചിലർ ടിവി ഷോകളിലും വെബ് സീരീസുകളിലും അഭിനേതാക്കളായും മോഡലുകളായും പ്രവർത്തിച്ചതായി പോലീസിനോട് പറഞ്ഞു. പിമ്പുകൾ ഉപഭോക്താക്കളെ ഫോണിലൂടെ ബന്ധപ്പെടുയും പെൺകുട്ടികളുടെ ഫോട്ടോകൾ വാട്‌സ്ആപ്പിലെ അയച്ച് കൊടുത്തുമാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. ഇടപാടുകാരോട് ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്യാൻ ആവശ്യപ്പെടുകയും റൂം നമ്പർ പെൺകുട്ടികളെ അറിയിക്കുകയും ചെയ്യും. ഓരോ ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 30,000 മുതൽ 40,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഉപഭോക്താവ് സമ്പന്നനാണെങ്കിൽ കൂടുതൽ തുക ചുമത്തിയിരുന്നതായും പോലീസ് പറഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button