2020 ജനുവരി 09 മുതല്‍ ഫെബ്രുവരി 27 വരെ വ്യാഴാഴ്ചകളില്‍ എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കും 2020 ജനുവരി 10 മുതല്‍ ഫെബ്രുവരി 28 വരെ വെള്ളിയാഴ്ചകളില്‍ രാമേശ്വരത്ത് നിന്ന് എറണാകുളത്തേക്കും പ്രത്യേക നിരക്ക് ട്രെയിന്‍ സര്‍വീസ് നടത്തും.
ജനുവരി 09, 16, 23, 30, ഫെബ്രുവരി 06, 13, 20, 27 തീയതികളില്‍ വൈകുന്നേരം 7 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം.06045) പിറ്റേന്ന് രാവിലെ 7.30 ന് രാമേശ്വരത്തെത്തും.
ജനുവരി 10, 17, 24, 31, ഫെബ്രുവരി 07, 14, 21, 28 തീയതികളില്‍ വൈകുന്നേരം 4 മണിക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം.06046) പിറ്റേന്ന് പുലര്‍ച്ചെ 4.30 ന് എറണാകുളത്ത് എത്തിച്ചേരും.
രാമേശ്വര സന്ദര്‍ശനം നടത്തി വൈകുന്നേരം അതേ ട്രെയിനില്‍ മടങ്ങാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ലീപ്പര്‍ ടിക്കറ്റിന് 420 രൂപയും, തേഡ് എ.സിയ്ക്ക് 1,150 രൂപയും സെക്കന്റ് എ.സിയ്ക്ക് 1,625 രൂപയുമാണ് ടിക്കറ്റ് നിരക്ക് (കണ്‍വീനിയന്‍സ് ചാര്‍ജ്ജ് പുറമേ). ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments