ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുമ്പോള്‍ നിയമത്തിന് പിന്തുണ അറിയിക്കാനും പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ മാറ്റാനുമായി ടോള്‍ഫ്രീ നമ്പറുമായി ബിജെപി രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ ആരംഭിച്ചതെന്നാണ് ബിജെപി നേതാവ് അനില്‍ ജെയ്ന്‍ പറഞ്ഞത്.
അതേസമയം ഈ നമ്പർ സാമൂഹ്യ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. നെറ്റ്ഫ്ലിക്സ് ആറ് മാസത്തേക്ക് ഫ്രീയായി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ, സ്ത്രീകളുടെ പേരിന്‍റെ കൂടെ ഈ നമ്പറും വച്ച ശേഷം മിസ് കോള്‍ അടിക്കൂ തിരികെ വിളിക്കാം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലരും ഈ നമ്പർ പ്രചരിപ്പിക്കുന്നത്. ബോറടിച്ചത് കൊണ്ട് നമ്പർ തരുന്നു, ഒറ്റയ്ക്കാണ് ഒന്ന് വിളിക്കുമോ എന്ന രീതിയിലും നമ്പർ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Post Your Comments