Latest NewsNewsBusiness

സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ അവസാനിച്ചു

മുംബൈ: പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലും,നിഫ്റ്റി 99.70 പോയിന്റ് ഉയർന്ന് 2,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 70 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 167 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെ നിൽക്കുന്നു.

ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, ഊര്‍ജം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയപ്പോൾ ഐടി ഓഹരികള്‍ നഷ്ടത്തിലായിരുന്നു. അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബിപിസിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 170 പോയിന്റ് നേട്ടത്തിൽ 41476ലും നിഫ്റ്റി 48 പോയിന്റ് നേട്ടത്തില്‍ 12230ലുമായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button