32 വയസ് മുതലുള്ളവര്‍ക്ക് മുന്നറിയിപ്പ്… അതിരാവിലെ നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ഈ നാല് കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തെ വളരെയധികം ബാധിയ്ക്കുന്നു … ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു
1, വായ് കഴുകാതെ വെള്ളം കുടിയ്ക്കരുത്
രാവിലെ എഴുന്നേറ്റ ഉടന്‍ വായ് കഴുകാതെ വെള്ളം കുടിയ്ക്കരുത്. വായ് കഴുകാതെ വെള്ളം കുടിച്ചാല്‍ വായില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ബാക്ടീരിയ വയറിനകത്തു ചെന്നാല്‍ ദഹന വ്യവസ്ഥയെ ഗുരുതരമായി ബാധിയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2, എഴുന്നേറ്റ ഉടന്‍ കുളിയ്ക്കുന്നത്
ഉറക്കം വിട്ട് എഴുന്നേറ്റ ഉടന്‍ കുളിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കുന്നു. എന്തെന്നാല്‍ ഈ സമയത്ത് നമ്മുടെ ശരീരോഷ്മാവ് സാധാരണ നിലയിലായിരിയ്ക്കും. ഈ അവസ്ഥയില്‍ പെട്ടെന്ന് വെള്ളം തട്ടുമ്പോള്‍ ശരീരോഷ്മാവ് പെട്ടെന്ന് താഴുന്നു. ഇതോടെ പലതരം അസുഖം വരാനുള്ള സാധ്യതയും കാണുന്നു.
3, എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ചായ കുടിയ്ക്കുന്നത്
നമ്മളില്‍ പലര്‍ക്കും എഴുന്നേറ്റ ഉടന്‍ ചായ കുടിയ്ക്കുന്ന ശീലമുള്ളവരാണ്. എന്നാല്‍ വെറും വയറ്റില്‍ ചായ കുടിയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നു. വെറും വയറ്റില്‍ ചായ കുടിയ്ക്കതുന്നത് ദഹന വ്യവസ്ഥയെ തകരാറിലാക്കുകയും ഗ്യാസ് ട്രബിള്‍ സ്ഥിരമായി ഉണ്ടാകുകയും വയറിനകത്ത് പല പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
4, രാവിലെ എഴുന്നേറ്റ ഉടന്‍ മൊബൈല്‍ നോക്കുന്നത്
ഉറക്കത്തില്‍ നിന്നും എണീക്കുമ്പോള്‍ തന്നെ മൊബൈല്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലെ എഴുന്നല്‍ക്കുമ്പോള്‍ തന്നെ കണ്ണിന് ക്ഷീണമായിരിയ്ക്കും. മുഖം കഴുകുകയോ കണ്ണ് കഴുകാതെയോ മൊബൈല്‍ നോക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുന്നു. മൊബൈല്‍ ഫോണിലെ വെളിച്ചം കണ്ണിന്റെ കാഴ്ച ശക്തിയെ ഗുരുതരമായി ബാധിയ്ക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Post Your Comments