മുംബൈ : പുതുവർഷ ദിനം ആഘോഷമാക്കി ഓഹരി വിപണി. 2020ലെ ആദ്യ ദിനത്തിലെ ആദ്യ വ്യാപാരം നേട്ടതിൽ ആരംഭിച്ചു. സെന്‍സെക്സ് 182 പോയിന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 12220ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് 14 ശതമാനമുയർന്നു. ബിഎസ്ഇയിലെ 875 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 266 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ബാങ്കിങ്, ഐടി, ലോഹം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്‍ കമ്പനി, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, യുപിഎല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസഐ ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും കോള്‍ ഇന്ത്യ, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ്, ഗെയില്‍, സിപ്ല, നെസ് ലെ, ഒഎന്‍ജിസി, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം. 2019ല്‍ വന്‍കിട കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കി.
Post Your Comments