Latest NewsKeralaNews

പൗരത്വ നിയമം മുസ്ലീംങ്ങൾക്ക് എതിരാണെന്ന് പറയുന്നവർ കലാമിനെ രാഷ്ട്രപതിയാക്കിയത് ആരെന്ന് ഓർക്കണമെന്ന് ഒ. രാജഗോപാൽ

തിരുവനന്തപുരം:രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് കോൺഗ്രസും സിപിഎമ്മും പൗരത്വ ഭേദഗതി നിയമം തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ഒ.രാജഗോപാൽ.  അല്ലാതെ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആരും നിയമത്തെ എതിർക്കില്ല.  പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് എതിർപ്പ്  പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചതെന്നു രാജഗോപാൽ പറഞ്ഞു. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്. രാഷ്ട്രീയത്തിലെ താൽക്കാലിക ലാഭം നോക്കി ചിലർ അഭിപ്രായം പറയും. പക്ഷേ രാഷ്ട്രത്തിന്റെ കാര്യത്തിൽ ഗൗരവമായി ചിന്തിക്കണം.  രാജ്യത്ത് ചില മതക്കാർ മാത്രമേ പാടുള്ളൂ എന്ന് ആരും പറഞ്ഞിട്ടില്ല. ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം  മുസ്‌ലിംകൾക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് ഈ വിമർശകർ ഓർക്കണമെന്നും അദേഹം പറഞ്ഞു.

രാജ്യത്ത് വിനോദ സഞ്ചാരികളും കച്ചവടക്കാരുമെല്ലാം എത്താറുണ്ട്. അവരാരും പൗരൻമാരല്ല. പൗരത്വമെന്നാൽ അധികാരം കൊടുക്കലാണ്. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞു പ്രചാരണം നടത്താനുള്ള ശ്രമം വെറുതെയാകും.  ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഒ.രാജഗോപാൽ പറഞ്ഞു. രാജഗോപാലിന്‍റെ എതിർപ്പോടെയാണ് പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button