Latest NewsNewsIndia

ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു

കശ്മീര്‍: കശ്മീരില്‍ കരുതല്‍ തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു. ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഇഷ്ഫാഖ് ജബ്ബാര്‍, ഗുലാം നബി ഭട്ട്, പിഡിപി നേതാക്കളായ സഹൂര്‍ മിര്‍, യാസിര്‍ റെഷി, ബാഷിര്‍ മിര്‍ തുടങ്ങിയവരെയാണ് വിട്ടയച്ചത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ എംഎല്‍എ ഹോസ്റ്റലില്‍ കരുതല്‍ തടങ്കലിലായിരുന്നു. അതേസമയം ഇവരോടൊപ്പം തടവിലാക്കപ്പെട്ട 30ല്‍ അധികം പ്രമുഖ നേതാക്കള്‍ ഇപ്പോഴും തടവില്‍ തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ തടവിലാക്കപ്പെട്ടവരാണ് ഇവര്‍.

അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളും ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ഇവരെ എപ്പോള്‍ മോചിപ്പിക്കും എന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉചിതമായ സമയത്ത് ഇവരെ മോചിപ്പിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ALSO READ: കാശ്‌മീരിൽ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ

കശ്മീരിലെ ജനജീവിതം സാധാരണ ഗതിയില്‍ ആകുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേതാക്കളെ മോചിപ്പിച്ചതെന്നാണ് വിവരങ്ങള്‍. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നേതാക്കളെ മോചിപ്പിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button