വാഷിങ്ടൻ: തന്നെ കുടുക്കിയ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി പാളി. യുക്രെയ്ൻ പ്രസിഡന്റുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടാണ് തന്നെ കുടുക്കാൻ ശ്രമിച്ചത്.
കുടുക്കിയ ഉദ്യോഗസ്ഥന്റെ പേരു നിയമവിരുദ്ധമായി വെളിപ്പെടുത്തി ഒരു ‘ബോട്’ അക്കൗണ്ട് (കംപൂട്ടർ സോഫ്റ്റ്‌വെയർ നിയന്ത്രിത അക്കൗണ്ട്) ചെയ്ത ട്വീറ്റ് അമേരിക്കൻ പ്രസിഡന്റ് വെള്ളി രാത്രിയാണു പങ്കുവച്ചത്. വിവാദമായതോടെ ശനി പുലർച്ചെ ഡിലീറ്റ് ചെയ്തു.
ALSO READ: ഇറച്ചി അരിയുന്ന യന്ത്രത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
യുഎസിൽ അഴിമതി പുറത്തുകൊണ്ടുവരുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിയമാനുമതിയുണ്ട്. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെ കേസിൽ കുടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോടു ട്രംപ് ഫോണിൽ ആവശ്യപ്പെട്ടെന്നും യുക്രെയ്നുളള യുഎസ് ധനസഹായം പിടിച്ചുവച്ചു സമ്മർദം ചെലുത്തിയെന്നും ഈ ഉദ്യോഗസ്ഥൻ പരാതിപ്പെട്ടതിനെത്തുടർന്നാണ് പ്രസിഡന്റിനെതിരെ കുറ്റവിചാരണ നടപടികൾ പ്രതിപക്ഷം ആരംഭിച്ചത്.
Post Your Comments