Latest NewsNewsInternational

ഗര്‍ഭിണിയായ പാറ്റയ്ക്ക് പേറെടുക്കാന്‍ അടിയന്തര സിസേറിയന്‍

ഗര്‍ഭിണിയായ പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പുഖ് ഡാനിയ നെയ്ലിവ്ന്‍ ക്ലിനിക്ക്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെയായിരുന്നു പാറ്റയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. റഷ്യയിലെ മെഡിക്കല്‍ സംഘം ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകളുള്ള പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പാറ്റയുടെ ശലഭകോശം ശരീരത്തിന് പുറത്ത് പറ്റിനില്‍ക്കുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു.

പാറ്റയുടെ ജീവന്‍ അപകടത്തിലാണെന്ന് മനസിലായതോടെ ഉടന്‍ തന്നെ നാനോ സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വേദന സംഹാരി മരുന്നുകള്‍ ഉപയോഗിക്കുകയും ലോക്കല്‍ അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ കൊക്കോണില്‍ നിന്ന് മുട്ട സഞ്ചി വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു. തെക്കേ അമേരിക്കയിലെ വനങ്ങളില്‍ മാത്രം കാണുന്ന archimandrita എന്ന ഇനത്തിലെ പാറ്റയാണ് ഇത്. മോസ്‌കോയിലെ ആഗോള വാര്‍ത്താ ശൃംഖലയായ ആര്‍ടി പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എന്ന കുറിപ്പോടെ വീഡിയോ പുറത്ത് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button