Latest NewsKeralaNewsIndia

പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്ന് പറയുന്നത് ഫാസിസമാണ്- ദീപ നിശാന്ത്

തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്  അയിഷ റെന്നയെക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അയിഷയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് ദീപനിശാന്ത് എത്തിയത്. പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസമാണന്ന് ദീപ നിശാന്ത് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ രാജ്യത്ത് ആരും വിമര്‍ശനാതീതരല്ലെന്നും അതിപ്പോ പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും എന്നും ദീപ വ്യക്തമാക്കി.തര്‍ക്കങ്ങള്‍ക്കിടയില്‍ പൗരത്വഭേദഗതി നിയമമാണ് വിഷയം എന്ന കാര്യം മുങ്ങിപ്പോകരുതെന്നും ദീപാ നിശാന്ത് കുറിക്കുന്നു.

ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ കലാപകാരികള്‍ക്ക് വേണ്ടി പോലീസിനോട് തട്ടിക്കയറുന്ന അയിഷ റെന്നയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടിക്കായി അയിഷ റെന്നയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിനെത്തി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതോടെ സംഘാടകര്‍ തന്നെ എതിര്‍പ്പുമായി എത്തിയത് വിവാദമായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.

തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്.

പൗരത്വഭേദഗതിനിയമമാണ് വിഷയം!

അത് മുങ്ങിപ്പോകരുത്..

https://www.facebook.com/deepa.nisanth/posts/1316759455197414

 

shortlink

Related Articles

Post Your Comments

Related Articles


Back to top button