സരസ്വതി ദേവിയുടെ കടാക്ഷമുണ്ടെങ്കില് വിദ്യ കൊണ്ട് വിളങ്ങാം. വിദ്യാര്ത്ഥികള് രാവിലേയും വൈകിട്ടും കുളി കഴിഞ്ഞ് പ്രാര്ത്ഥിച്ചശേഷം സരസ്വതി മന്ത്രം ജപിക്കുകയാണെങ്കില് അവരുടെ വിദ്യയും യശസ്സും വര്ദ്ധിക്കുമെന്നാണ് വിശ്വാസം.
‘സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്ഭവതു മേ സദാ’
അര്ത്ഥം: വരങ്ങളേകുന്ന അല്ലയോ സരസ്വതി ദേവി ഞാന് നിന്നെ നമസ്ക്കരിക്കുന്നു. പഠിക്കാന് തുടങ്ങുന്ന എനിക്ക് നീ വിജയം നല്കി അനുഗ്രഹിക്കണമേ…
‘ബുദ്ധിം ദേഹി യശോദേഹി
കവിത്വം ദേഹി ദേഹിമേ
മൂഢത്വം സംഹാരദേവി
ത്രാഹിമാം ശരണാഗതം’
അര്ത്ഥം: അല്ലയോ ദേവി, എനിക്ക് ബുദ്ധി നല്കുക, പ്രശസ്തി നല്കുക, പാണ്ഡിത്യമരുളൂ, അജ്ഞതയകറ്റൂ, ഞാന് നിന്നെ ശരണാഗതി പ്രാപിക്കുന്നു.
ഈ മന്ത്രം പൊരുളറിഞ്ഞ് ഹൃദിസ്ഥമാക്കി ജപിക്കുകയാണെങ്കില് അവരുടെ മടിയും അലസതയും അകന്നുപോയി പഠനകാര്യങ്ങളില് വളരെ ശുഷ്കാന്തിയുള്ളവരായി തീരുന്നതാണെന്നും, പന്ത്രണ്ട് വയസ്സുവരെയെങ്കിലും നിര്ബന്ധമായും കുട്ടികളെക്കൊണ്ട് ഈ ശ്ലോകങ്ങള് ചൊല്ലിക്കുവാന് രക്ഷിതാക്കള് ശ്രദ്ധിക്കണമെന്നും ഇരിങ്ങാലക്കുട കൂടല്മാണിക്യം മേല്ശാന്തിയായ മണക്കാട് പരമേശ്വരന് നമ്പൂതിരി പറയുന്നു.
Post Your Comments