തിരുവനന്തപുരം : നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കുന്നതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം 10 വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും അംഗീകാരം നൽകും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.
Also read : ആരെയും എന്തും പറയാമെന്ന ധിക്കാരമാണ്; എന്‍.കെ.പ്രേമചന്ദ്രനെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടി
നേരത്തെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം നീട്ടി നല്‍കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നുപൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റു കക്ഷി നേതാക്കളും ഇക്കാര്യവുമായി രംഗത്തെത്തി. ഇതോടെ സര്‍ക്കാരും ആവശ്യം അംഗീകരിച്ചതോടെയാണ് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ മറ്റെന്നാൾ തീരുമാനമായത്.
Post Your Comments