KeralaLatest NewsNews

പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ഇളവ്; സംസ്ഥാനത്തെ പ്രധാനനദികളിൽ നിന്ന് മണൽവാരാൻ പിണറായി സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ഇളവ് നൽകി സംസ്ഥാനത്തെ പ്രധാനനദികളിൽ നിന്ന് മണൽവാരാൻ പിണറായി സർക്കാർ അനുമതി കൊടുത്തു. പ്രളയശേഷം എട്ടുപ്രധാന നദികളിലായി 22.67 ലക്ഷം ക്യുബിക് മീറ്റർ മണൽ അടിഞ്ഞുകൂടിയതായാണ് കണക്കാക്കുന്നത്. ഇതിൽ 7.56 ലക്ഷം ക്യുബിക് മീറ്റർ മണൽ അടിയന്തരമായി വാരാനുള്ള മാർഗരേഖ റവന്യൂ വകുപ്പ് തയ്യാറാക്കി.

വരുന്ന മഴക്കാലത്തിനുമുമ്പ് നദികളിൽനിന്ന് മണൽ നീക്കംചെയ്യുകയാണ് ലക്ഷ്യം. പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ഇളവനുവദിക്കും. ദുരന്തനിവാരണ നിയമങ്ങളനുസരിച്ചുള്ള സംരക്ഷണവും ഒരുക്കും.

മൂന്നുവർഷത്തിലൊരിക്കൽ മഴക്കാലത്തിന് മുമ്പും പിമ്പും നടത്തുന്ന മണൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നദികളിൽ അടിഞ്ഞ മണലിന്റെ അളവും വാരിമാറ്റാവുന്ന തോതും തിട്ടപ്പെടുത്തുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ സമിതി തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ചാണ് കടലുണ്ടി, ചാലിയാർ, വളപട്ടണം, ഷിറിയ, പെരിയാർ, മൂവാറ്റുപുഴ, പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽനിന്ന് മണൽ നീക്കംചെയ്യാനുള്ള തീരുമാനം.

ALSO READ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

അതേസമയം, പ്രളയ പശ്ചാത്തലത്തിൽ അടിഞ്ഞുകൂടിയ മണലിന്റെ മൂന്നിലൊന്നും വാരിമാറ്റണമെന്നാണ് സെക്രട്ടറിതല സമിതി ശുപാർശ. ദുരന്തനിവാരണ നിയമങ്ങൾകൂടി പരിഗണിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button