Latest NewsKeralaNews

കോഴിക്കോട് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ബംഗാൾ സ്വദേശികളെ തല്ലിച്ചതച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ബംഗാൾ സ്വദേശികളെ തല്ലിച്ചതച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശികളായ ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജൻ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതികളാണ്.

ALSO READ: എല്ലാ ക്രഡിറ്റും ഉദ്ധവ് താക്കറെ ഒറ്റയ്ക്ക് തട്ടിയെടുത്തു; മഹാരാഷ്ട്രയില്‍ ശിവസേന -കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍

പൗരത്വ നിയമത്തിനെതിരെ നാദാപുരം കല്ലാച്ചിയിൽ ഈമാസം 19നാണ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തിയത്. രാത്രി 9.30 ഓടെ മാർച്ചിൽ പങ്കെടുത്തവരുടെ ക്വാർട്ടേഴ്സിൽ കയറി നാല് പേരടങ്ങുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി ഉയർന്നത്. ബംഗാൾ സ്വദേശികളായ ഷഫീഖ് അലി ഇസ്ലാം, ഷജാ അബ്ദുള്ള മുണ്ട, അസാദുൽ മണ്ടൽ എന്നിവർക്കാണ് പരുക്കേറ്റത്. സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇല്ലിക്കൽ അഭിലാഷിനെയും മലയിൽ മനോജിനെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button