Latest NewsMollywoodNews

മാമാങ്കം വിവാദം 2019; മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷം; 14 വർഷം കൊണ്ട് പൂർത്തിയാക്കിയ തിരക്കഥക്ക് തനിക്കൊരു അവകാശവുമില്ലെന്ന് സിനിമാ തമ്പുരാക്കന്മാർ പറഞ്ഞപ്പോൾ തുണച്ചത് കോടതി; വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

മലയാളത്തിൽ ആദ്യമായി ചിത്രീകരണം ആരംഭിച്ച ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് സംവിധായകനെ മാറ്റിയ വർഷമായിരുന്നു 2019. മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ തയ്യാറായ മാമാങ്കം എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാവനുള്ള ഗൂഢാലോചന നടക്കുന്നതായും സംവിധായകന്‍ സജീവ് പിള്ള പരാതിയുമായി എത്തി.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് സജീവ് പരാതി നല്‍കിയിരിന്നത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കണ്ണൂരില്‍ അപ്പോൾ ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കി. എം.പത്മകുമാറാണ് ശേഷം ചിത്രം സംവിധാനം ചെയ്‌തത്‌. ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒഴിവാക്കിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി കത്ത് നല്‍കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു.

അതിനുശേഷം, ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലിറങ്ങുന്ന ചിത്രത്തിനായി ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍തന്നെ ഒഴിവാക്കി ചിത്രീകരണവുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ് എറണാകുളം ജില്ല കോടതി തള്ളിയത്.

നിര്‍മാതാവായ വേണു കുന്നപ്പള്ളി അടക്കമുള്ളവരായിരുന്നു എതിര്‍കക്ഷികള്‍. മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം നിര്‍മാതാവ് വേണു കുന്നപ്പള്ളിക്ക് കൈമാറിയെന്ന നിര്‍മാണക്കമ്പനിയായ കാവ്യ ഫിലിംസിന്റെ അഭിഭാഷകന്‍ സയ്ബി ജോസ് കിടങ്ങൂരിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ച 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാംഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായായും അറിയിച്ചു. സജീവ് പിള്ള ചിത്രീകരിച്ച രംഗങ്ങളില്‍ പത്ത് മിനിറ്റ് സീനുകള്‍പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതാണെന്നും വാദത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. 13 കോടി രൂപയാണ് ഇതിലൂടെ നഷ്ടമുണ്ടായതത്രേ.

തുടർന്ന് സംവിധായകന്‍ സജീവ് പിളളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും 30 ദിവസത്തിനുളളില്‍ ഇത് തിരികെ നല്‍കണമെന്നും കാണിച്ച് നിര്‍മാതാവ് സംവിധായകന്‍ സജീവ് പിളളയ്ക്ക് അഭിഭാഷകന്‍ മുഖേനേ വക്കീല്‍ നോട്ടീസ് അയച്ചു.

മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ മുൻ സംവിധായകന്‍ സജീവ് പിള്ള ശേഷം നോവലാക്കി. ഡി.സി ബുക്‌സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. സജീവ് പിള്ളയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തി. അവസാനം തിരക്കഥകളുടെ പൂർണ അവകാശം തനിക്കാണെന്ന് കോടതി വിധിച്ചു. സിനിമയിൽ ശങ്കർ രാമകൃഷ്ണന്റെ പേര് തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button