Latest NewsNewsBusiness

റെക്കോർഡ് കുതിപ്പുമായി സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 80ഉം ഗ്രാമിന് 10ഉം രൂപ കൂടി, പവന് 29000ഉം ,ഗ്രാമിന് 3625രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 കാരറ്റ് സ്വ‍ര്‍ണത്തിന് ഒരു പവന്31,336 രൂപയും ഗ്രാമിന് 3,917 രൂപയുമാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചു.ഔണ്‍സിന് 1,514.20 ഡോളർ ആണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 48.68 ഡോളർ ,കിലോഗ്രാമിന്48,682.6 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും വർദ്ധിച്ചു. ഒരു ഗ്രാമിന് 49ഉം എട്ടു ഗ്രാമിന് 3920 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 49,000 രൂപയാണ് വില.

ആഭ്യന്തര നിരക്കിൽ കഴിഞ്ഞ ദിവസം പ​വ​ന് 200 രൂ​പ​യും, ഗ്രാ​മി​ന് 25 രൂ​പ​യുമാണ് കൂടിയത്. പ​വ​ന് 28,920ഉം, ഗ്രാമിന് ,615 രൂ​പയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 26നു ഗ്രാമിന് 15ഉം പവന് 120ഉം കൂടിയത്. പവന് 28,720ഉം, ഗ്രാമിന് 3,590ഉം രൂപയായിരുന്നു വില.
25ആം തീയതി പവന് 28,600ഉം , ഗ്രാമിന് 3,575ഉം രൂപയുമായിരുന്നു വില. 24ആം തീയതിയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപ വർദ്ധിച്ച് ഈ നിരക്കിലെത്തിയത്. 23നും സ്വർണ വില പവന് 80ഉം,ഗ്രാമിന് 10ഉം രൂപ കൂടി യഥാക്രമം 28,440ഉം, 3,555ഉം രൂപയായിരുന്നു വില. ഇതിനും മുൻപുള്ള ദിവസം ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമായിരുന്നു വില. 17ആം തീയതിയാണ് സ്വർണ വില പവന് 120കൂടി ഈ നിരക്കിലെത്തിയത്. അതിനു മുൻപ് പവന് 28240 രൂപയായിരുന്നു വില. 13ആം തീയതി സ്വർണ വില പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത്. രണ്ടു മാസത്തിനിടയിലെയും ഈ മാസത്തേയും ഏറ്റവും കുറഞ്ഞ വിലയാണിത്. 12നു ​പവ​ന് 160 രൂ​പ​യും, ഗ്രാ​മി​ന് 20 രൂ​പയും കൂടി പവന് 28,200ഉം , ഗ്രാമിന് 3,525 രൂ​പയുമായിരുന്നു വില.

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. 28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button