ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് എന്ന നേതാവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് രാകേഷിന് നേരെ വെടിയുതിര്‍ത്തത്. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് നേതാവിന് നേരെ വെടിവയ്പുണ്ടായത്. അക്രമികള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. രാകേഷിനെ ഉടന്‍ തന്നെ സഫ്ദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാകേഷ് എല്ലാ ദിവസവും രാവിലെ വീട്ടില്‍ നിന്നും സിനിമ റോഡിലുള്ള ജിമ്മിലേക്ക് നടന്നുപോകുന്നത് പതിവാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments