കണ്ണൂർ : ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണര്‍ക്ക് നേരെ യൂത്ത്കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവർണര്‍ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴി പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തുനീക്കി.
പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ അവശ്യപ്പെട്ടുവെങ്കിലും ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
Post Your Comments