KeralaLatest NewsNews

രാത്രി നടത്തം തുടങ്ങുന്നു ഇനി സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് പിടി’ വീഴും

നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ‘നൈറ്റ് വാക്ക്’ സംഘടിപ്പിക്കുകയാണ്രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. വനിത-ശിശുവികസന വകുപ്പാണ് ഇതിന് പിന്നില്‍. പ്രവര്‍ത്തിക്കുന്നത്.’പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ നിര്‍ഭയ ദിനമായ 29 മുതലാണ് സ്ത്രീകള്‍ രാത്രിയാത്ര നടത്തുന്നത് എന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.

സ്ത്രീകളുടെ രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പോലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്’- മന്ത്രി കെ കെ ശൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പരിപാടിയുടെ ഭാഗമായി ആദ്യദിവസം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണ് രാത്രി നടത്തം. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടാണു സ്ത്രീകള്‍ രാത്രി യാത്രയില്‍ പങ്കെടുക്കുന്നത്. എല്ലാ സുരക്ഷയും ഉറപ്പാക്കിയായിരിക്കും രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ ആയിരിക്കും യാത്ര. കൈയെത്തുംദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പില്‍ 200 മീറ്റര്‍ അകലത്തില്‍ അടുത്തസംഘത്തെ വിന്യസിപ്പിക്കണം. പ്രത്യക്ഷത്തിലല്ലാതെ പൊലീസ് സഹായം നിരത്തിലുണ്ടാകണം. പൊലീസ് വാഹനവും പ്രത്യക്ഷത്തില്‍ ഉണ്ടാകരുത്. ഒറ്റയ്ക്കുപോകുന്നവരും ചെറുസംഘങ്ങളും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വിസില്‍ കരുതണം.ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പരിപാടിക്കെതിരെ പ്രതിഷേധങ്ങലും ശക്തമാക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button