തിരുവനന്തപുരം: അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകുമെന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി സെന്‍കുമാര്‍. തന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം ഇന്ത്യയില്‍ പോലും തങ്ങള്‍ കാണുന്ന അനീതിയും വോട്ട് ബാങ്ക് രാഷ്ട്രീയവും മാക്രി മാധ്യമങ്ങളുമാണെന്നും സെന്‍കുമാര്‍ പറയുന്നു. ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഓര്‍ക്കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. പാകിസ്താനിലെയും കശ്മീരിലെയും ഹിന്ദുവിന്റെ പീഡനം ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകും. കൂടാതെ നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകള് ഉണ്ടെന്നും സെന്‍കുമാര്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.
”അല്‍ താക്കിയ ‘ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം,
തുല്യമായ രീതിയില്‍ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകും..?
പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ
മിത്രമാകും?
1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?
അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?
നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകള് ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ് അലി. ഒരു ഹിന്ദു
സ്വാമിജിക്കു തുല്യനായി ഞാന്‍ കാണുന്നു. ഇഷ്ടപ്പെടുന്നു.
നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിര്‍പ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താന്‍ പോകുന്നവരുമല്ല. രാഷ്ട്ര സ്നേഹികള്‍. നൂറ്റണ്ടുകളായി ഈ നാട്ടില്‍ താമസിച്ചു, ഈ നാടിന്റെ ഭാഗമായവര്‍.
എന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം
ഇന്ത്യയില്‍ പോലും ഞങ്ങള്‍ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!
മാക്രി മാധ്യമങ്ങളാണ് ..!
Newtons 3rd Law, REMEMBER.!
https://www.facebook.com/drtpsenkumarofficial/posts/437981373745602?__xts__%5B0%5D=68.ARBqi38mb23NFRa0VeR6AxxqMqK6iSkFfsSxgbx8M-3hdmkjYFm6LTZ-QZTiZQjGvUcWhRq01t6jMN2xkzJUiVkyNsZ5mcM4Fa0pjjyGazQ0_tcSqm2Pze2tCDu-ecfAcwAn0eqbMVVrntIggQXfuJeq2zYxgVW2wA58UgTH_qEJLMvhjepgHx8VIZIe4TTewcNr406uF9zZ3r2e5_nsVrQ7Gf78KG3VrUBBagTMsPLyaYcvfnRCJUeif23mtU_bSA6yt1YHfg9PAmjiPDuJmv707LkdmFc2dcofY3AwP0l_3V80QOOnP9xxNrIA0uW9cLYjc3vHDtu8C2khwuE&__tn__=-R
Post Your Comments