ലഖ്നൗ: പൗരത്വ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിഷേധം നടത്തുന്നത്. എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്മാന് വസീം റിസ്വി വ്യക്തമാക്കി. രാജ്യത്തെ മുസ്ലീങ്ങളെ എന്‍ആര്‍സി ബാധിക്കില്ലെന്നും റിസ്വി പറഞ്ഞു. മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നതെന്നും റിസ്വി പറഞ്ഞു.
യുപിയില്‍ സമാജ് വാദിയും പ്രതിപക്ഷ പാര്‍ട്ടികളും പശ്ചിമ ബംഗാളിലെ സര്‍ക്കാരുമെല്ലാം എന്‍ആര്‍സിക്കെതിരെ രംഗത്തെത്തിയത് മുസ്ലീം വോട്ടുകളില്‍ കണ്ണുവെച്ചാണ്. നുഴഞ്ഞ് കയറ്റക്കാരാണ് ഇവരുടെ വോട്ട് ബാങ്ക്, വസീം പറഞ്ഞു.
Post Your Comments