വാഷിംങ്ടൺ: ക്രിസ്തുമസിന് അമേരിക്കയ്ക്ക് ഒരു സമ്മാനം നൽകുമെന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉനിന്‍റെ പരാമർശത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഏതു തരം സമ്മാനം ഉത്തരകൊറിയ നൽകിയാലും അത് നേരിടാൻ അമേരിക്ക സജ്ജമെന്നാണ് ഇപ്പോൾ ട്രംപ് നൽകിയിരിക്കുന്ന മറുപടി. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം. ഏതു തരം സമ്മാനമാണെങ്കിലും അതിനെ വിജയകരമായി കൈകാര്യം ചെയ്യും. ചിലപ്പോൾ അതൊരു നല്ല സമ്മാനം ആകാനും സാധ്യത ഉണ്ട്, ട്രംപ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് അമേരിക്കയ്ക്ക് താനൊരു ക്രിസ്തുമസ് സമ്മാനം നൽകുമെന്ന് കിം പറഞ്ഞത്. ഉത്തരകൊറിയ ചർച്ചകൾ നടത്താൻ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. 2018 ജൂൺ മാസത്തിന് ശേഷം മൂന്ന് തവണ ട്രംപും കിമ്മും കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
Post Your Comments