ദുബായ്: പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് ഉപയോഗിക്കാം…. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ. സൗജന്യമായി വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ യുഎഇയില്‍ തുടര്‍ന്നും ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞ ദിവസം ആപ്ലിക്കേഷന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നവര്‍ക്ക് ഇപ്പോഴും ടോടോക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളില്ലാതെ ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ സഹായിച്ചിരുന്ന ടോടോക്ക് അടുത്തകാലത്താണ് പ്രവാസികള്‍ക്കിടയില്‍ തരംഗമായത്.
Read Also : സൗജന്യ വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് ആപ്ലിക്കേഷന്‍ യുഎഇയില്‍ പൂട്ട് വീണു
ആപ്പിള്‍ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ടോടോക്ക് സര്‍ച്ച് ചെയ്യുമ്പോള്‍, ഇപ്പോള്‍ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇന്നാല്‍ ഇത് ചില സാങ്കേതിക തകരാറുകള്‍ മാത്രമാണെന്നാണ് ടോടോക്ക് അറിയിച്ചത്. ഇക്കാര്യം ഗൂഗിളിന്റെയും ആപ്പിളിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
അതേസമയം തന്നെ സാംസങ്, ഹുവാവേ, ഷവോമി, ഒപ്പോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതത് കമ്പനികളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടോടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മറ്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ടോടോക്ക് വെബ്‌സൈറ്റില്‍ നിന്നും ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്കാലികമായി സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ടോടോക്കിന് പരിഷ്‌കരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments