തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫുമായി ചേർന്ന് നടത്തിയ സംയുക്‌തപ്രതിഷേധത്തിനെതിരേ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വി.എം. സുധീരനും സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. സംയുക്‌തപ്രക്ഷോഭത്തെ എതിര്‍ത്ത മുല്ലപ്പള്ളിക്കെതിരേ കഴിഞ്ഞദിവസം വി.ഡി. സതീശന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടർന്ന് മുല്ലപ്പള്ളി വിഡി സതീശന് മറുപടിയുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ നിലപാട് താനാണു പറയുന്നതെന്നും സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനും കെ. മുരളീധരന്‍ എം.പിയും മുല്ലപ്പള്ളിക്കു പിന്തുണ പ്രഖ്യാപിച്ചു. പിണറായി സര്‍ക്കാരുമായി ചേര്‍ന്ന് ഒരു സമരവും വേണ്ടെന്ന് ഇരുവരും വ്യക്‌തമാക്കി. അതേസമയം സംയുക്‌തപ്രക്ഷോഭത്തെ അനുകൂലിച്ച എ ഗ്രൂപ്പ് വിഷയം വഷളാകാതിരിക്കാന്‍ നിലപാട് മയപ്പെടുത്താനുള്ള ശ്രമത്തിലാണ്.
Post Your Comments