Latest NewsNewsInternational

ലോട്ടറി നറുക്കെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ സമ്മാനം അടിച്ച മാധ്യമപ്രവർത്തകയുടെ പ്രതികരണം, രസകരമായ വിഡിയോ കാണാം

സ്പെയിനിലാണ് രസകരമായ സംഭവം നടന്നത്. സ്പാനിഷ് ലോട്ടറി നറുക്കെടുപ്പ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിജയികളിലൊരാള്‍  താന്‍ തന്നെയാണെന്ന് നടാലിയ ഒരു ഞെട്ടലോടെ മനസിലാക്കിയത്.

സമ്മാനം കിട്ടിയെന്നറിഞ്ഞ നടാലിയയുടെ പ്രതികരണവും രസകരമായിരുന്നു. എനിക്ക് പത്താം സമ്മാനം ലഭിച്ചിരിക്കുന്നു. ഇവിടെ വന്നപ്പോള്‍ ഒരു ലോട്ടറി വാങ്ങുകയായിരുന്നു. നാളെ തൊട്ട് ഞാന്‍ ജോലിക്ക് പോകുന്നില്ല. ഇങ്ങനെയായിരുന്നു നടാലിയയുടെ വാക്കുകൾ. പത്താം സമ്മാനമാണ് നടാലിയ സ്വന്തമാക്കിയത്. പത്താം സമ്മാനം എത്രയാണെന്ന് അറിയുമ്പോഴാണ് നടാലിയയുടെ സന്തോഷത്തിന്‍റെ കാര്യം മനസിലാകുന്നത്. അയ്യായിരം യൂറോ അതായത് 38 ലക്ഷം രൂപയാണ് നടാലിയയ്ക്കു ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകൾ രസകരമായ ഈ വിഡിയോ കണ്ടു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button