KeralaLatest NewsIndiaNews

കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ കോഴിക്കോട് കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നെഹ്രു യുവകേന്ദ്ര സംഘടിപ്പിച്ച പരിപാടിയിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്.

മന്ത്രി ഗോ ബാക്ക് വിളികളുമായി പരിപാടി നടന്ന ഹാളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്തു.

എന്നാല്‍ ഇതിനുശേഷം പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൗരത്വ നിയമത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരാണ് ഇവിടെ പ്രക്ഷോഭത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button