Latest NewsKeralaNewsIndia

കേന്ദ്രസർക്കാർ വോട്ടർ പട്ടികയിലും അട്ടിമറി നടത്തുമെന്ന് സിപിഎം റിപ്പോർട്ട്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ സർക്കാർ വോട്ടർ പട്ടികയിലും തിരിമറി നടത്താൻ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.  പൗരത്വനിയമ ഭേദഗതിക്കുപിന്നാലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുണ്ടാകും. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർമാരോട് ഓൺലൈൻ രജിസ്‌ട്രേഷന് ആവശ്യപ്പെടും.

ഫോട്ടോപതിച്ച തിരിച്ചറിയിൽ കാർഡുള്ള രാജ്യമാണ് ഇന്ത്യ. അവരോടാണ് ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യപ്പെടുന്നത്. ഗ്രാമീണ മേഖലയിലും, ഉൾപ്രദേശങ്ങളിലും ഇത്തരം രജിസ്ട്രേഷൻ സാധ്യമാകില്ലെന്ന ബോധം കേന്ദ്രസർക്കാരിനുമുണ്ട്. പ്രത്യേക ലക്ഷ്യത്തോടെയും ചില വിഭാഗങ്ങളെ ലക്ഷ്യംവെച്ചുമാണ് ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പൗരത്വരജിസ്റ്ററും ഓൺലൈൻ വോട്ടർ രജിസ്ട്രേഷനും ഏർപ്പെടുത്താനൊരുങ്ങുന്നത് മുസ്ലിം വിഭാഗങ്ങളെ അകറ്റിനിർത്താനും ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പാക്കാനുമാണ്. ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ഓരോ നടപടിയെന്നും റിപ്പോർട്ട് പറയുന്നു. ഈ അപകടമാരായ സാഹചര്യം മുൻകൂട്ടി കണ്ട് പാർട്ടി പ്രവർത്തിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പാവപ്പെട്ടവർക്ക് അതിജീവിക്കാൻ കഴിയാത്ത നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നത്. അതിനാൽ, ഈ വിഭാഗങ്ങളെ അവരുടെ മേഖലയിൽ ഏകോപിപ്പിക്കാൻ പാർട്ടിക്കാവണം. ഇതിനെതിരേ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തണമെന്നും റിപ്പോർട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button