ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസ്. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. ക്രമസമാധാനനില താറുമാറാകാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞാണ് ചെന്നൈ സിറ്റി പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്. മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍ക്കെതിരെയും എംപിമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം റാലി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഞായറാഴ്ച രാത്രിയില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു.
Post Your Comments