Latest NewsNewsEntertainment

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം; 5 പ്രതികൾക്ക് വധശിക്ഷ

റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഖഷോഗി 2018 ല്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ചാണ് കൊല്ലപ്പെട്ടത്. അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി രാജ കോടതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button