ന്യൂഡൽഹി :ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണ്. ആരാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ഭിന്നിപ്പിക്കുന്നത്? എന്ന് മമത ചോദിക്കുന്നു. ‘പൊതുവേദിയില്‍ ഞാന്‍ പറഞ്ഞതിനും നിങ്ങള്‍ പറഞ്ഞതിനും ജനങ്ങള്‍ തീര്‍പ്പുകല്‍പിക്കുമെന്നും, ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നും മമത വ്യക്തമാക്കി.
Whatever I said is there in public forum, whatever you said is there for people to judge. With #PM contradicting #HomeMinister publicly on Nationwide NRC, who is dividing fundamental idea of India? People will definitely decide who is right & who is wrong #IRejectCAA #IRejectNRC
— Mamata Banerjee (@MamataOfficial) December 22, 2019
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി റാലിയിലാണ് മോദി എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പരാമര്‍ശം നരേന്ദ്രമോദി നടത്തിയത്. പൗരത്വ റജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ലെന്നു മമത പറഞ്ഞതിനെയും വിമര്‍ശിച്ചിരുന്നു. പൗരത്വനിയമഭേദഗതി നടപ്പാക്കാനാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ല. ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു നോക്കൂവെന്നും ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിക്കിടെ നരേന്ദ്രമോദി പറഞ്ഞു.
Also read : നരേന്ദ്ര മോദി ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍
അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. രാജ്യത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടമില്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയുള്ളതാണ്. പൗരത്വനിയമഭേദഗതി. ഇന്ത്യന്‍ മുസ്‍ലിമുകളെ പൗരത്വനിയമഭേദഗതിയോ എന്‍ആര്‍സിയോ ബാധിക്കില്ല. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയില്‍ എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി തടങ്കല്‍പ്പാളയങ്ങളില്ല. ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയും ദലിതരുടേയും പീഡിതരുടേയും പുരോഗതിക്കുവേണ്ടിയാണ് നിയമം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കള്ളം പ്രചരിപ്പിക്കുന്നുവെന്നും കള്ളപ്രചരണങ്ങള്‍ അധികകാലം വിലപ്പോവില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
Post Your Comments