കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന. പവന് 80ഉം,ഗ്രാമിന് 10ഉം രൂപയാണ് ഇന്ന് കൂടിയത്. പവന് 28,440ഉം,ഗ്രാമിന് 3,555ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ അഞ്ചു ദിവസത്തിനു ശേഷമാണ് നിരക്കിൽ മാറ്റമുണ്ടായത് കഴിഞ്ഞ ദിവസം വരെ ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമായിരുന്നു വില. 17ആം തീയതിയാണ് സ്വർണ വില പവന് 120കൂടി ഈ നിരക്കിലെത്തിയത്. അതിനു മുൻപ് പവന് 28240 രൂപയായിരുന്നു വില. 13ആം തീയതി സ്വർണ വില പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത്. രണ്ടു മാസത്തിനിടയിലെയും ഈ മാസത്തേയും ഏറ്റവും കുറഞ്ഞ വിലയാണിത്. 12നു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടി പവന് 28,200ഉം , ഗ്രാമിന് 3,525 രൂപയുമാണ് വില.
Also read : ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയാൽ വാങ്ങാൻ തയ്യാറെന്ന് പ്രമുഖ കമ്പനി
ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. 28,480ഉം, 3,560 രൂപയുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.
Also read : ഓഹരി വിപണി : വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
.24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന്30,936ഉം, ഗ്രാമിന് 3,867ഉം രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില കൂടി. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,480.77 ഡോളറാണ് ഇന്നത്തെ നിരക്ക്. . ഒരു ഗ്രാമിന് 47.67ഉം, കിലോഗ്രാമിന്47,671.52ഉം ഡോളറാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 46.85 രൂപയും എട്ടു ഗ്രാമിന് 374.80 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് വില 46,850 രൂപയാണ്.
Post Your Comments