Latest NewsIndia

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ആദ്യ ഫലസൂചനകൾ ഇങ്ങനെ

ഭരണപക്ഷമായ ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യവും തമ്മിലാണ് മത്സരം.

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.81 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്‌.എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ ജെഎംഎമ്മിനു അനുകൂലവുമാണ്. ജെഎംഎം 25 , ബിജെപി 25 കോൺഗ്രസ് 9 ഇങ്ങനെയാണ് സീറ്റുനില.81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യവും തമ്മിലാണ് മത്സരം.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയാകും. ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഛത്രയിലാണ് ഏറ്റവും കൂടുതല്‍ റൗണ്ടുകള്‍ വോട്ടെണ്ണല്‍ ആവശ്യമുള്ളത്. ചന്ദന്‍ക്യാരി, തോര്‍പ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് റൗണ്ടുകള്‍ നടക്കുക.

അതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്ത് വരുന്നത്. ഒരു മണിയോടെ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യവും തമ്മിലാണ് മത്സരം.

shortlink

Related Articles

Post Your Comments


Back to top button